റെഡ് റോക്ക് ദ്വീപ്
റെഡ് റോക്ക് ദ്വീപ് 5.8 ഏക്കർ വിസ്തൃതിയുള്ളതും സാൻ ഫ്രാൻസിസ്കോ ഉൾക്കടലിൽ, റിച്ച്‍മോണ്ട്-സാൻ റഫായേൽ പാലത്തിനു തൊട്ടു തെക്കായി സ്ഥിതിചെയ്യുന്ന മനുഷ്യവാസമില്ലാത്ത ദ്വീപാണ്. സാൻ ഫ്രാൻസിസ്കോ ഉൾക്കടലിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരേയൊരു ദ്വീപാണിത്. മൂന്നു കൗണ്ടികളുടെ അതിർത്തികൾ, അതായത് - സാൻ ഫ്രാൻസിസ്കോ, മാരിൻ, കോൺട്രാ കോസ്റ്റ - ഈ ഉത്തുംഗമായ പാറയിൽ ഒത്തുചേരുന്നു. ദ്വീപിൻറെ സാൻ ഫ്രാൻസിസ്കോ കൌണ്ടിയുടെ അധീനതയിലുള്ള ഭാഗം സാൻ ഫ്രാൻസിസ്കോ നഗരത്തിലെ ഒരു ഏകീകരിക്കപ്പെടാത്ത ഭാഗമാണ്, എന്തെന്നാൽ സാൻ ഫ്രാൻസിസ്കോ ഒരു ഏകീകൃത സിറ്റി കൗണ്ടിയാണ്. കോൺട്രാ കോസ്റ്റാ കൌണ്ടിയുടെ അധീനതയിലുള്ള ഭാഗം ഏകീകരിക്കപ്പെട്ടതും റിച്ച്‍മോണ്ട് നഗരപരിധിക്കുള്ളിലായി വരുന്നതുമാണ്.
Read article